പ്രദീപ് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കും

തൃശൂര്‍: കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരണമടഞ്ഞ വ്യോമസേന ജൂനിയര്‍ വാറണ്ട് ഓഫീസര്‍ പ്രദീപ് കുമാറിന്റെ കുടുംബത്തിന് ധനസഹായമായി അഞ്ച് ലക്ഷം രൂപയും പ്രദീപിന്റെ അച്ഛന്റെ ചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കും. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

റവന്യു മന്ത്രി കെ.രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം. മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

2018ല്‍ പ്രളയകാലത്തുള്‍പ്പടെ കേരളത്തിന് പ്രദീപ് നല്‍കിയ സേവനത്തെ സംസ്ഥാന സര്‍ക്കാര്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. യുദ്ധകാലത്തോ യുദ്ധസമാനമായ സാഹചര്യത്തിലോ മരിക്കുന്ന സൈനികരുടെ ആശ്രിതര്‍ക്കാണ് സര്‍ക്കാര്‍ സാധാരണ ജോലി നല്‍കുക. എന്നാല്‍ ഇവിടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ശ്രീലക്ഷ്മിയ്ക്ക് ജോലി നല്‍കുക. കുടുംബത്തിന്റെ അത്താണിയായിരുന്നു പ്രദീപ്.

Leave a Reply

Your email address will not be published. Required fields are marked *