കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്‍ ചെമ്പേഴ്‌സ് ഉദ്ഘാടനം ചെയ്തു

കൊച്ചി: കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്റെ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു.

കൊച്ചി ഐഎംഎ ഹൌസില്‍ കെഒഎ മുന്‍ അധ്യക്ഷന്‍ ഡോ. കെ പി റാം കുമാര്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. കെഒഎ പ്രസിഡന്റ് ഡോ. റാം മോഹന്‍ കെ പി അധ്യക്ഷത വഹിച്ചു. കെഒഎ മൊബൈല്‍ ആപ്പിന്റെ ഉത്ഘാടനവും അധ്യക്ഷന്‍ നിര്‍വഹിച്ചു. കെഒഎ മുന്‍ അധ്യക്ഷന്മാരെ ചടങ്ങില്‍ ആദരിച്ചു.

കെഒഎയുടെ ചരിത്രത്തെ ആധാരമാക്കി ഡോ. എം വിജയമോഹന്‍ നിര്‍മിച്ച വീഡിയോയുടെ പ്രദര്‍ശനവും നടന്നു. ഐഎംഎ ബില്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ഡോ. വി പി കുരിയിപ്പ്, ഐഎംഎ അംഗം ഡോ. എം നാരായണന്‍, കെഒഎ പ്രസിഡന്റ് ഇലക്റ്റഡ് ഡോ. എസ് രാമകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഡോ. ശശികുമാര്‍ സി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെഒഎ സെക്രട്ടറി ഡോ. സുബിന്‍ സുഗത് സ്വാഗതവും, ട്രഷറര്‍ ഡോ. അന്‍സു ആനന്ദ് എ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *