ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 9 പേര്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 5 സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേര്‍ മരിച്ചു.

47 യാത്രക്കാരുമായി പോയ ആന്ധ്രപ്രദേശ് സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസാണ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. പശ്ചിമ ഗോദാവരി ജില്ലയില്‍ ഉള്‍പ്പെടുന്ന ജില്ലെരുവാഗിലാണ് അപകടമുണ്ടായത്. മരണപ്പെട്ടവരില്‍ ബസ് െ്രെഡവറും ഉള്‍പ്പെടുന്നു.

യാത്രക്കാരുമായി അശ്വറോപേട്ടില്‍ നിന്ന് ജംഗറെഡ്ഡിഗുഡെമിലേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ബിശ്വ ഭൂഷണ്‍ ഹരിചന്ദന്‍ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായം എത്തിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *