കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് തുടരാം

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തില്‍ സര്‍ക്കാരിന് താത്ക്കാലിക ആശ്വാസം. പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.

ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ വി സിയായി തുടരാമെന്നും കോടതി വ്യക്തമാക്കി.

വൈസ് ചാന്‍സലറെ നീക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.

പ്രായപരിധി ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാര്‍ അടുത്ത ദിവസം ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും. ഡിസംബര്‍ രണ്ടിന് നടന്ന വാദത്തിനു ശേഷം കേസ് വിധിപറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

തന്നെ പുനര്‍നിയമിച്ചതില്‍ തെറ്റില്ലെന്ന് ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *