ഹെലികോപ്ടര്‍ അപകടത്തില്‍ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു

ബംഗളൂരു: കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു.

വ്യോമസേന മരണം സ്ഥിരീകരിച്ചു. ബംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെയായിരുന്നു അന്ത്യം.

ഇതോടെ ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരും മരണത്തിന് കീഴടങ്ങി. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയുമുള്‍പ്പടെ പതിനാല് പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ വരുണ്‍ സിംഗിന് എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

തേജസ് യുദ്ധവിമാനത്തെ അപകടത്തില്‍ നിന്ന് രക്ഷിച്ച് അതിവിദഗ്ദ്ധമായി ലാന്‍ഡ് ചെയ്തതിന് രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ച ഓഫീസറാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്.

Leave a Reply

Your email address will not be published. Required fields are marked *