സമരത്തില്‍നിന്നും പിന്‍മാറണമെന്ന് ഡോക്ടര്‍മാരോട് ആരോഗ്യ മന്ത്രി

തിരുവനന്തപുരം : രോഗികളെ ദുരിതത്തിലാക്കുന്ന സമരത്തില്‍നിന്നും പിന്‍മാറണമെന്ന് ഡോക്ടര്‍മാരോട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണെന്നും മന്ത്രി പറഞ്ഞു. നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരുടെ നിയമനം തുടങ്ങിയിട്ടുണ്ട്. ഒന്നാം വര്‍ഷ പിജി പ്രവേശനം വൈകുന്നതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ ദുരിതത്തിലായിരിക്കുകയാണ്. പലയിടത്തും ശസ്ത്രക്രിയകള്‍ മുടങ്ങി.

24 മണിക്കൂര്‍ സൂചന പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സര്‍ജ്ജന്മാര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *