റാന്നിയില്‍ കിറ്റ്‌സ്‌ തുടങ്ങുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തില്‍ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ട്രാവല്‍ സ്റ്റഡീസ്(കിറ്റ്‌സ്) തുടങ്ങുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് .

വെച്ചൂച്ചിറ ഗവ.പോളിടെക്‌നിക് കോളജില്‍ പുതിയ മൂന്നു കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. റാന്നിയില്‍ കിറ്റ്‌സ് സ്ഥാപിക്കുന്നത് വിനോദ സഞ്ചാര മേഖലയിലും പത്തനംതിട്ട ജില്ലക്കും മുതല്‍ക്കൂട്ടാകും. കാലഘട്ടത്തിനനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ നവീന വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഒരുക്കിവരുന്നു.

വിവര സാങ്കേതിക വിദ്യയുടെ ഈ കാലത്ത് തൊഴില്‍ അധിഷ്ഠിതമായ മികവിന്റെ കേന്ദ്രങ്ങളായി വിദ്യാലയങ്ങളെ മാറ്റുന്ന പ്രവര്‍ത്തനം സര്‍ക്കാര്‍ നടത്തിവരുന്നു. റാന്നിയില്‍ നോളജ് വില്ലേജ് എന്ന പ്രമോദ് നാരായണ്‍ എം എല്‍ എയുടെ വീക്ഷണത്തിന് വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക് കോളജ് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. നവീന പരിശീലനങ്ങള്‍ക്കും എന്റര്‍പ്രണര്‍ഷിപ്പ്, സ്റ്റാര്‍ട്ട്അപ്പ് തുടങ്ങിയവയ്ക്കും വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക്കില്‍ നിന്ന് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. പുതിയതായി നിര്‍മ്മിക്കുന്ന മൂന്നു കെട്ടിടങ്ങളുടെയും പണി കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *