മുഖ്യമന്ത്രി എജിയുമായി കൂടിക്കാഴ്ച നടത്തി

ആലുവ : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി .

ആലുവ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുമായി സാധാരണ കൂടിക്കാഴ്ച മാത്രമാണ് നടത്തിയതെന്നും അതിനപ്പുറം ഒന്നുമില്ലെന്നും കൂടിക്കാഴ്ചക്ക് ശേഷം എ ജി മാധ്യമങ്ങളോട് പ്രതികരിച്ചു. എജി മുഖ്യമന്ത്രിയെ കാണുന്നതിന് പ്രത്യേക വിഷയത്തിന്റെ ആവശ്യമില്ല. നിരവധികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും നിയമോപദേശം കൊടുക്കാനുമുണ്ടാകുമെന്നും ഗോപാലകൃഷ്ണക്കുറുപ്പ് പറഞ്ഞു.

സര്‍വലാശാല വിസി നിയമനങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞ കാര്യങ്ങളൊന്നും താന്‍ ശ്രദ്ധിച്ചിട്ടില്ല. ഗവര്‍ണര്‍ തന്നോട് ഒന്നും ചോദിച്ചിട്ടുമില്ല. ഗവര്‍ണര്‍ക്കല്ല സര്‍ക്കാരിനാണ് എജി നിയമോപദേശം നല്‍കുന്നതെന്നും ഗോപാലകൃഷ്ണക്കുറുപ്പ് പറഞ്ഞു.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സര്‍ക്കാര്‍ പ്ലീഡര്‍ അഡ്വ.രശ്മിത രാമചന്ദ്രനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്ന് എ ജി പറഞ്ഞു. എന്നാല്‍ എന്തു നടപടിയാണ് ഉണ്ടാകുകയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എജി വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *