സഹകരണ സൊസൈറ്റികള്‍ക്ക് ബാങ്ക് എന്ന പദം ഉപയോഗിക്കാനാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: സഹകരണ സൊസൈറ്റികള്‍ക്ക് ബാങ്ക് എന്ന പദം ഉപയോഗിക്കാനാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.

ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

അംഗീകാരമില്ലാത്ത സൊസൈറ്റികളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കേണ്ടത് ആര്‍ബിഐയുടെ ചുമതലയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വ്യവസ്ഥകള്‍ക്കെതിരെ കേരളം നേരത്തെ രംഗത്ത് വന്നിരുന്നു. സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആര്‍ബിഐയുടെ ശ്രമം എന്നായിരുന്നു കേരളത്തിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *