സി പി എം നേതാവായ അദ്ധ്യാപകനെതിരെ പോക്‌സോ കേസ്

മലപ്പുറം: സി പി എം നേതാവായ അദ്ധ്യാപകനെതിരെ പോക്‌സോ കേസ്. മോശമായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് നടപടി.

എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം സുകുമാരനെതിരെയാണ് നിലമ്ബൂര്‍ പൊലീസ് കേസെടുത്തത്. സിപിഎം നിയന്ത്രണത്തിലുള്ള നിലമ്ബൂര്‍ സഹകരണ കോളേജിലെ സെക്രട്ടറിയും അദ്ധ്യാപകനുമാണ് സുകുമാരന്‍.

നാല് വിദ്യാര്‍ത്ഥിനികളാണ് സുകുമാരനെതിരെ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ രണ്ട് കേസുകളാണ് നിലമ്ബൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മജിസ്‌ട്രേറ്റ് മുന്‍പാകെ വിദ്യാര്‍ത്ഥിനികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *