സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജന്‍ തുടരും

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജന്‍ തുടരും. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള തീരുമാനമുണ്ടായത്.

2019ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായതോടെയാണ് എം.വി.ജയരാജന്‍ കണ്ണൂര്‍ ജില്ലയുടെ തലപ്പത്തേക്ക് എത്തിയത്. ജില്ലാ സമ്മേളനത്തിന് മുന്‍പേ തന്നെ സെക്രട്ടറി സ്ഥാനത്ത് എം.വി.ജയരാജന് ഒരു ടേം കൂടി നല്‍കാന്‍ സംസ്ഥാന നേതൃത്വത്തിന് ഇടയില്‍ ധാരണയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *