പോത്തന്‍കോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 10 പേര്‍ പിടിയില്‍

തിരുവനന്തപുരം: പോത്തന്‍കോട്ട് ഗുണ്ടാസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പത്ത് പേര്‍ പിടിയില്‍.

ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘമാണ് മംഗലപുരം ചെമ്ബകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ മൂന്ന് പേര്‍ക്ക് നേരിട്ട് പങ്കുള്ളതായി പൊലീസ് വ്യക്തമാക്കി. പ്രതികള്‍ സഞ്ചരിച്ച ഓട്ടോയും ബൈക്കും കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊലപാതകത്തിനുശേഷം ബൈക്കില്‍ പോകവേ സുധീഷിന്റെ കാല്‍ റോഡില്‍ എറിഞ്ഞയാളും പിടിയിലായി.

പ്രതികള്‍ സഞ്ചരിച്ച ഓട്ടോ ഓടിച്ച രഞ്ജിത്ത് അടക്കമുള്ളവരാണ് പിടിയിലായത്. വഞ്ചിയൂരില്‍ വെച്ചാണ് രഞ്ജിത്ത് പിടിയിലായത്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

റൂറല്‍ എസ് പി യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.ഇന്നലെയാണ് തിരുവനന്തപുരം പോത്തന്‍കോട് മൂന്നംഗ സംഘം യുവാവിനെ തിരുവനന്തപുരം പോത്തന്‍കോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

ഗുണ്ടാ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *