ഒമിക്രോണ്‍: കേരളം ഉള്‍പ്പടെ പത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ഒമിക്രോണ്‍ ആശങ്ക വര്‍ദ്ധിക്കുന്നതിനിടെ കേരളം ഉള്‍പ്പടെ പത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം.

കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാത്രികാല കര്‍ഫ്യൂ, വിവാഹം ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണം എന്നിവ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി. ടിപിആര്‍ ഉയര്‍ന്ന നിലയിലുള്ള ഇന്ത്യയുടെ ഇരുപത്തിയേഴ് ജില്ലകളില്‍ കേരളത്തിലെ ഒന്‍പത് ജില്ലകളും ഉള്‍പ്പെടുന്നു. കോട്ടയം, വയനാട്, ഇടുക്കി,കൊല്ലം, എറണാകുളം, കണ്ണൂര്‍,തൃശ്ശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്.

ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നതില്‍ അശ്രദ്ധ കാണിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാതിരിക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി

Leave a Reply

Your email address will not be published. Required fields are marked *