ജാമ്യ വ്യവസ്ഥയില്‍ കൂടുതല്‍ ഇളവ് തേടി ആര്യന്‍ ഖാന്‍

മുംബയ്: കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ തന്റെ ജാമ്യ വ്യവസ്ഥയില്‍ കൂടുതല്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച് ആര്യന്‍ ഖാന്‍.

ബോളിവുഡിലെ താര രാജാവ് ഷാരൂഖ് ഖാന്റെ മകനായ ആര്യന്‍ എല്ലാ ആഴ്ചയും മുംബയ് സൗത്തിലുളള നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയില്‍ നേരിട്ടെത്തണം എന്നതായിരുന്നു പ്രധാന ജാമ്യ വ്യവസ്ഥ.

എന്നാല്‍ ഇങ്ങനെ ഹാജരാകുമ്‌ബോള്‍ മാദ്ധ്യമങ്ങളെ ഒഴിവാക്കാന്‍ വലിയ പൊലീസ് അകമ്ബടിയോടെ വരേണ്ടി വരുന്നതായും ഡല്‍ഹിയിലെ എന്‍സിബി പ്രത്യേക അന്യേഷണ സംഘത്തിന് അന്വേഷണം കൈമാറിയ സ്ഥിതിയ്ക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നാണ് ആര്യന്റെ അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്. ആര്യന്റെ ഹര്‍ജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും.

ഒക്‌ടോബര്‍ രണ്ടിന് മുംബയിലെ കപ്പലില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്ത ആര്യനെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഒക്‌ടോബര്‍ 28നാണ് ആര്യന് ജാമ്യം ലഭിച്ചത്. അന്ന് എന്‍സിബിയുടെ വാദങ്ങളെ കോടതി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ 14 വ്യവസ്ഥകളോടെയാണ് ആര്യന്‍ കോടതി ജാമ്യമനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *