വ്യാജമദ്യം കഴിച്ച രണ്ടു യുവാക്കള്‍ മരിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച രണ്ടു യുവാക്കള്‍ മരിച്ചു. കണ്ണംമ്ബിള്ളി വീട്ടില്‍ നിശാന്ത് (43), അണക്കത്തി പറമ്ബില്‍ ബിജു (42) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി ഒമ്പതോടെ മദ്യം കഴിച്ച ഇവര്‍, പിന്നാലെ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നിഷാന്ത് ഇന്നലെ രാത്രിയും ഗുരുതരാവസ്ഥയിലായിരുന്ന ബിജു ഇന്ന് പുലര്‍ച്ചെയോടെയും മരിച്ചു.

നിഷാന്തിന്റെ ചിക്കന്‍ സ്റ്റാളില്‍ ഇരുന്നാണ് ഇവര്‍ മദ്യം കഴിച്ചതെന്നാണ് വിവരം. ഇവിടെനിന്നു കുപ്പിയും ഗ്ലാസും പൊലീസിന് ലഭിച്ചു. ഇവര്‍ കഴിച്ച ദ്രാവകത്തിന്റെ സാമ്ബിള്‍ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചിട്ടുണ്ട്.

സ്പിരിറ്റ് പോലുള്ള ദ്രാവകമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാജ മദ്യമാണോ മറ്റേതെങ്കിലും ദ്രാവകമാണോ മരണത്തിനിടയാക്കിയതെന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *