ടേക്ക് ഓഫിനിടെ ബ്രിട്ടീഷ് യുദ്ധവിമാനം കടലില്‍ തകര്‍ന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടു

ലണ്ടന്‍ : ടേക്ക് ഓഫിനിടെ ബ്രിട്ടീഷ് യുദ്ധവിമാനം കടലില്‍ തകര്‍ന്നു വീണു. എഫ്35 വിഭാഗത്തില്‍ പെട്ട യുദ്ധവിമാനമാണ് മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണത്.

പതിവ് ഓപ്പറേഷനിനിടയിലാണ് യുദ്ധവിമാനം തകര്‍ന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുദ്ധക്കപ്പലില്‍ നിന്നും പറന്നുയര്‍ന്ന ഉടന്‍ തന്നെ ജെറ്റ് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.

അപകടത്തില്‍ നിന്നും രക്ഷപ്പെട്ട പൈലറ്റ് റോയല്‍ നേവിയുടെ വിമാനവാഹിനിക്കപ്പലായ എച്ച് എം എസ് ക്യൂന്‍ എലിസബത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിയതായും സംഭവത്തെ കുറിച്ച് പ്രതിരോധ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

വിമാന വാഹിനിക്കപ്പലായ എച്ച് എം എസ് ക്വീന്‍ എലിസബത്തില്‍ നിലവില്‍ എട്ട് യു കെ എഫ്35 ബികളും യു എസ് മറൈന്‍ കോര്‍പ്‌സില്‍ നിന്നുള്ള 10 സൈനിക വിമാനങ്ങളുമാണുള്ളത്. കപ്പലില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ഏകദേശം 2,000 ടേക്ക് ഓഫുകളും ലാന്‍ഡിംഗുകളും നടത്തിയതായും പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു.

ചൈനയുമായുള്ള പിരിമുറുക്കം രൂക്ഷമായ സാഹചര്യത്തില്‍ കാരിയര്‍ സ്‌െ്രെടക്ക് ഗ്രൂപ്പിന്റെ ഇന്തോപസഫിക് മേഖലയില്‍ സൈനിക വിന്യാസത്തില്‍ ഏര്‍പ്പെട്ട കപ്പലാണ് എച്ച് എം എസ് ക്വീന്‍ എലിസബത്ത്.

Leave a Reply

Your email address will not be published. Required fields are marked *