പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു

ന്യൂഡല്‍ഹി: എം പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചു. പിന്നാലെ സര്‍ക്കാറിന്റെ ഏകപക്ഷീയ നടപടിയില്‍ പ്രതിഷേധിച്ച് ഇരുസഭകളും പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു.

അംഗങ്ങള്‍ക്കെതിരായ നടപടി സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനായി നടപടി നേരിട്ട ഒരു അംഗവും ഖേദം പ്രകടിപ്പിക്കില്ലെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. നടപടി നേരിട്ടവരുടെ ഭാഗം പോലും കേള്‍ക്കാന്‍ കേന്ദ്രം തയ്യാറായില്ല. സംഭവത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും യോഗം വിളിച്ചുചേര്‍ക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed