സി.ഐ.സുധീറിന്റെ സസ്‌പെന്‍ഷന്‍: കോണ്‍ഗ്രസ് സമരത്തിന്റെ വിജയമെന്ന് വി.ഡി.സതീശന്‍

ആലുവ : ആരോപണ വിധേയനായ ആലുവ സി ഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി കോണ്‍ഗ്രസ് സമരത്തിന്റെ വിജയമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.

സുധീറിനെതിരെ ആവശ്യപ്പെട്ടുകൊണ്ട്, പോലീസ് സ്‌റ്റേഷന് മുന്നില്‍ അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉപരോധം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാറിനെക്കൊണ്ട് തെറ്റുതിരുത്തിക്കാനും നടപടി സ്വീകരിക്കാനും പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനമാണ്.

കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ്‌ക്കായി വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കും. സമരം നടത്തിയ എറണാകുളത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമറിയിക്കുന്നതായും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *