അട്ടപ്പാടി മധു വധക്കേസിലെ വിചാരണ വീണ്ടും നീട്ടി
പാലക്കാട് : അട്ടപ്പാടി മധു വധക്കേസിലെ വിചാരണ വീണ്ടും നീട്ടി. അടുത്ത ജനുവരി 25ലേക്കാണ് കേസ് പരിഗണിച്ച മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ സ്പെഷ്യല്‍ കോടതി വിചാരണ നീട്ടിവെച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് വിചാരണ നടപടികള്‍ മാറ്റുന്നത്.
2018 ഫെബ്രുവരി 22നായിരുന്നു മാനസിക വിഭ്രാന്തിയുള്ള മധുവിനെ ആള്‍ക്കൂട്ടം മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയത്.