പിങ്ക് പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിച്ച സംഭവത്തില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് പിങ്ക് പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിച്ച സംഭവത്തില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് ബാലാവകാശ കമ്മീഷന്‍. ബാലനീതി വകുപ്പു പ്രകാരം കേസെടുക്കാനാണ് ഉത്തരവ്.

ഉത്തരവ് നടപ്പാക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. അപമാനിതയായ കുട്ടിയുടെ മാനസികാഘാതം കുറക്കാന്‍ നടപടി സ്വീകരിക്കണം. പോലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *