കെ എസ് ആര്‍ ടി സി സമരം ന്യായീകരിക്കാനാകില്ല: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാര്‍ നടത്തുന്ന സമരം ന്യായീകരിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

ഒരു രൂപ പോലും വരുമാനമില്ലാത്ത സമയത്തും ശമ്പളവും ആനുകൂല്യങ്ങളും മുടക്കാതെ ഈ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഓരോ മാസവും 80 കോടി രൂപയാണ് ശമ്ബളം നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 30 കോടി രൂപയുടെ അധിക ബാദ്ധ്യത വരുന്ന ശമ്ബള പരിഷ്‌കരണമാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മാസശമ്പളം പോലും ലഭിക്കാത്ത വലിയ വിഭാഗം ജനങ്ങള്‍ കഷ്ടപ്പെടുമ്‌ബോഴാണ് ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ചര്‍ച്ച ചെയ്യാന്‍ 30 മണിക്കൂര്‍ സമയം പോലും സര്‍ക്കാരിന് നല്‍കിയില്ല. ഈ സമരം നടത്തിയതില്‍ ഒരു ന്യായീകരണവും ഇല്ല. ഇത് കൈയും കെട്ടി നോക്കി നില്‍ക്കാനാകില്ലെന്നും ഇത്തരം പ്രവണത തുടരാനാണ് തീരുമാനമെങ്കില്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലേയ്ക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.

കെ എസ് ആര്‍ ടി സിയെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കാനുള്ള ആലോചനയും സര്‍ക്കാരിനുണ്ട്. സ്‌കൂളുകള്‍ തുറന്ന, ശബരിമല സീസണ്‍ ആരംഭിച്ച സമയത്ത് തന്നെയുള്ള ഈ പണിമുടക്ക് അനാവശ്യമാണ്. യൂണിയനും മാനേജ്‌മെന്റും തമ്മിലുള്ള തര്‍ക്കത്തില്‍ ജനങ്ങള്‍ എന്ത് പിഴച്ചുവെന്നും ജനങ്ങളെ ബന്ദികളാക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *