കരകുളം ചന്ദ്രന്‍ അരങ്ങൊഴിഞ്ഞു

തിരുവനന്തപുരം: പ്രശസ്ത നാടക നടനും സംവിധായകനുമായ കരകുളം ചന്ദ്രന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

അഭിനയത്തികവാല്‍ മാറ്റുരച്ച നാടക രംഗത്തുനിന്നും സീരിയല്‍,സിനിമ അഭിനയരംഗത്തും സംവിധാനരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1970 മുതല്‍ 1981 വരെ കെപിഎസിയില്‍ പ്രവര്‍ത്തിച്ചു. ആറു പതിറ്റാണ്ടിനിടെ അന്‍പതോളം നാടകങ്ങള്‍ക്ക് വേഷപ്പകര്‍ച്ച നല്‍കി.

മികച്ച നാടക സംവിധായകനുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡും സമഗ്ര സംഭാവനയ്ക്കുള്ള രാമു കാര്യാട്ട് അവാര്‍ഡും എന്‍ പതിലേറെ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.ബൈപ്പാസ് സര്‍ജറിക്കുശേഷം ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. ഭൗതികദേഹം കരകുളത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *