എസ്.എന്‍.ഡി.പി യോഗം സര്‍ക്കാരിനൊപ്പമല്ല, വിശ്വാസികള്‍ക്കൊപ്പമാണെന്നു തുഷാര്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തിലും വനിതാ മതിലിന്റെ കാര്യത്തിലും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പി യോഗം സര്‍ക്കാരിനൊപ്പമല്ല, വിശ്വാസികള്‍ക്കൊപ്പമാണെന്നു ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി.

നവോത്ഥാനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന പരിപാടിയായതുകൊണ്ടാണു മാത്ര മാണ് വനിതാ മതിലിന്റെ ഭാഗമാകുന്നത്. ശബരിമല വിഷയം, കെ.സുരേന്ദ്രന്റെ അറസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തി ബിജെപി തിരുവനന്തപുരത്തു സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപന്തലിലെത്തിയായിരുന്നു തുഷാറിന്റെ പ്രതികരണം. എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ ഇക്കാര്യം ഒരിക്കല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

നിരാഹാര സത്യാഗ്രഹം നടത്തുന്ന എ.എന്‍.രാധാകൃഷ്ണന് വിവിധ ജില്ലകളില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചു. നിരാഹാര സമരത്തിനൊപ്പം ഇതേ വിഷയത്തില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വഴി തടയല്‍ സമരവും ബിജെപി തുടരും. കൂടാതെ ഒരു കോടി ഒപ്പുശേഖരണം നടത്തി ഗവര്‍ണര്‍ക്കു നിവേദനം സമര്‍പ്പിക്കാനും വിഷയം പാര്‍ലിമെന്റിലെത്തിക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *