ആരെതിർത്താലും രഥയാത്ര നടത്തുമെന്ന്‌ അമിത് ഷാ

ന്യൂഡൽഹി : ആരെതിർത്താലും രഥയാത്ര നടത്തുമെന്നും,ആർക്കും തങ്ങളെ തടയാനാകില്ലെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ.ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രഥയാത്രയ്ക്ക് ബംഗാളിൽ അനുമതി നിഷേധിച്ചതിന്റെ പശ്ചാത്താലത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം.

ബംഗാളിൽ മമത നടത്തുന്നത് ഭീകര  ഭരണമാണെന്ന് പറഞ്ഞ അമിത് ഷാ ജനാധിപത്യത്തെ ശ്വാസംമുട്ടിക്കുന്ന ഭരണമാണ് മമതയുടേതെന്നും കൂട്ടിച്ചേർത്തു. 3 രഥയാത്രകൾ ഉൾപ്പെടുന്ന ജനാധിപത്യ സംരക്ഷണ റാലിയാണ് ബിജെപി ബംഗാളിൽ നടത്താനിരുന്നത്.യാത്രയ്ക്ക് കുച്ച് ബെഹാർ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

അതിനിടെ ബംഗാളിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ കൂച്ച് ബിഹാറിൽ വച്ച് ഒരു സംഘം ആളുകൾ ആക്രമിച്ചിരുന്നു.ഇതിനു പിന്നിൽ തൃണമൂൽ പ്രവർത്തകരാണെന്ന് അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *