വൈകാരിക കഥയുമായി ഒരു നിശബ്ദചിത്രം ‘ഹോളിവുണ്ട്’

സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര്‍ നിര്‍മ്മിച്ച് അശോക് ആര്‍ നാഥ് സംവിധാനം ചെയ്യുന്ന ‘ഹോളിവുണ്ട്’ എന്ന നിശബ്ദചിത്രം രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള പരിശുദ്ധ പ്രണയത്തിന്റെ വൈകാരികമായ കഥയാണ് പറയുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഏറെക്കാലത്തിനു ശേഷമാണ് ഒരു നിശബ്ദ സിനിമ എത്തുന്നത്.

പ്രണയത്തിന് ലിംഗഭേദമില്ലെന്നും അത് മനസ്സില്‍ തോന്നുന്ന ഊഷ്മളമായ വികാരമാണന്നുമുള്ള ക്യാപ്ഷനോടു കൂടി രണ്ടു പെണ്‍കുട്ടികള്‍ ചുംബിക്കുന്ന ചിത്രവുമായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. ബാല്യം മുതല്‍ പരിശുദ്ധമായി പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കൂട്ടിമുട്ടുമ്പോള്‍ ഉണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. അത്തരം മുഹൂര്‍ത്തങ്ങളുടെ പച്ചയായ ആവിഷ്‌ക്കരണത്തിലൂടെ അതിന്റെ വൈകാരികത ഒട്ടും ചോര്‍ന്നുപോകാത്ത തരത്തിലാണ് ചിത്രത്തില്‍ വിഷ്വലുകളൊരുക്കിയിരിക്കുന്നത്.

ജാനകി സുധീര്‍ , അമൃത, സാബു പ്രൗദീന്‍ എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബാനര്‍ സഹസ്രാര സിനിമാസ്, സംവിധാനം അശോക് ആര്‍ നാഥ് , നിര്‍മ്മാണം സന്ദീപ് ആര്‍, രചന പോള്‍ വൈക്ലിഫ്, ഛായാഗ്രഹണം ഉണ്ണി മടവൂര്‍ , എഡിറ്റിംഗ് വിപിന്‍ മണ്ണൂര്‍ പശ്ചാത്തലസംഗീതം റോണി റാഫേല്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ജിനി സുധാകരന്‍, കല അഭിലാഷ് നെടുങ്കണ്ടം, ചമയം ലാല്‍ കരമന, കോസ്റ്റ്യൂംസ് അബ്ദുള്‍ വാഹിദ്, അസ്സോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ പ്രഭാകര്‍ , എഫക്ട്‌സ് ജുബിന്‍ മുംബെ, സൗണ്ട് ഡിസൈന്‍സ് ശങ്കര്‍ദാസ് , സ്റ്റില്‍സ് വിജയ് ലിയോ , പി ആര്‍ ഓ അജയ് തുണ്ടത്തില്‍ .

കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ഹോളിവൂണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You may missed