ശ്വേതാമേനോന്‍ നായികയാവുന്ന മാതംഗി

വൈറ്റല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെ.കെ നായര്‍ നിര്‍മ്മിച്ച് ഋഷി പ്രസാദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ശ്വേതാമേനോന്‍ നായികാ ചിത്രം ‘മാതംഗി’ കണ്ണൂരില്‍ പുരോഗമിക്കുന്നു.

ഗ്രാമീണ പശ്ചാത്തലത്തില്‍ ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തില്‍, ഇതുവരെ കാണാത്ത മേയ്‌ക്കോവറിലും ഭാവത്തിലുമാണ് ശ്വേതാമേനോന്‍ അഭിനയിക്കുന്നത്.

ശ്വേതാമേനോനു പുറമെ വിഹാന്‍, റിയാസ്ഖാന്‍ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല , ഗീതാ വിജയന്‍ , സുനിത ധന്‍രാജ്, രശ്മി ബോബന്‍ , പ്രിയങ്ക, കെ പി സുരേഷ്‌കുമാര്‍ , ഗീതാ മാടായിപ്പാറ, മുരളി വായാട്ട് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ബാനര്‍ വൈറ്റല്‍ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം ജെ.കെ നായര്‍ , രചന, സംവിധാനം ഋഷി പ്രസാദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സി പി കൃഷ്ണദാസ്, ഛായാഗ്രഹണം ഉത്പല്‍ വി നായനാര്‍, ഗാനരചന ഋഷി പ്രസാദ്, സംഗീതം സോമസുന്ദരം, ആലാപനം കെ എസ് ചിത്ര, സുജാത മോഹന്‍, രൂപേഷ്, ആക്ഷന്‍ അഷ്‌റഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരവിന്ദന്‍ കണ്ണൂര്‍, പി ആര്‍ ഓ അജയ് തുണ്ടത്തില്‍.

തമിഴിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്റെ നിര്‍ണ്ണായകഘട്ടത്തില്‍ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങള്‍ അതിഥി വേഷത്തിലെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed