സംവിധായകന്‍ ക്രോസ്‌ബെല്‍റ്റ് മണി അന്തരിച്ചു

തിരുവനന്തപുരം: പഴയകാല സംവിധായകരില്‍ പ്രമുഖനായ ക്രോസ്‌ബെല്‍റ്റ് മണി അന്തരിച്ചു.

സിനിമാരംഗത്ത് മുപ്പതു കൊല്ലത്തിലേറെ സജീവമായിരുന്നു.നാല്‍പ്പതിലധഇകം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളൂടെ ഛായാഗ്രാഹകനായും പ്രവര്‍ത്തിച്ചു.

മിടുമിടുക്കിയിലൂടെ 1968ല്‍ സംവിധായകനായ അദ്ദേഹം രണ്ടാമത്തെ ചിത്രമായ ക്രോസ്‌ബെല്‍റ്റിലൂടെയാണ് പ്രശസ്തനാകുന്നത്.അതോടെ ആ പേര് തന്റെ പേരിനോടുകൂടി ചേര്‍ത്ത് ക്രോസ്‌ബെല്‍റ്റ് മണി ആയി. എസ് കെ പൊറ്റെക്കാടിന്റെ നാടന്‍പ്രേമം, എന്‍എന്‍ പിളളയുടെ കാപാലിക എന്നിവയാണ് മറ്റു പ്രധാന സിനിമകള്‍. എണ്‍പതുകളില്‍ റിവഞ്ച്, ഒറ്റയാന്‍, ബ്ലാക്ക് മെയില്‍, ബുള്ളറ്റ് എന്നീ ജനപ്രിയ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. നാരദന്‍ കേരളത്തില്‍, ദേവദാസ് എന്നീ ചിത്രങ്ങളാണ് ഒടുവിലായി വന്നത്.

വലിയശാല മാധവവിലാസത്ത് കൃഷ്ണപിള്ളയുടേയും കമലമ്മയുടേയും മകനായി 1935 ഏപ്രില്‍ 22 നാണ് അദ്ദേഹം ജനിച്ചത്. ഇരണിയല്‍ ഭഗവതിമന്ദിരത്തു ശ്രീമതിയമ്മയാണ് ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *