നവംബര്‍ 9 മുതല്‍ അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസ് സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 9 മുതല്‍ അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചു.

സ്വകാര്യ ബസ് വ്യവസായം തകരുന്നതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് ഉടമകളുടെ സംഘടനയുടെ നേതൃത്വത്തില്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്നും 12 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉള്ളടക്കം ചെയ്ത് ഗതാഗതമന്ത്രിക്ക് ബസുടമകള്‍ നിവേദനം നല്കിയിട്ടുണ്ട്.

2018 മാര്‍ച്ച് മാസത്തിലാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്.അന്ന് ഒരു ലിറ്റര്‍ ഡീസലിന് 66 രൂപ മാത്രമായിരുന്നു.എന്നാല്‍ ഇന്ന് 103 രൂപയില്‍ എത്തിനില്‍ക്കുകയാണ്. കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സ്വകാര്യ ബസിന്റെ വരുമാനത്തെ സാരമായ രീതിയില്‍ ബാധിച്ചിരുന്നു.

കിലോമീറ്ററിന് 20പൈസ കൂട്ടിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് ബസ് ഉടമകള്‍ പറയുന്നു.വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാനിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്കുക തുടങ്ങിയ ആവശ്യങ്ങള്‍ ബസ് ഉടമകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed