അധികാരത്തിലെത്തിയാല്‍ ഡിഗ്രി വിദ്യാര്‍ഥിനികള്‍ക്ക് ഇരുചക്ര വാഹനവും സ്മാര്‍ട്ട് ഫോണുകളും: പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പുതിയ നീക്കവുമായി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ഡിഗ്രി വിദ്യാര്‍ഥിനികള്‍ക്ക് ഇരുചക്ര വാഹനവും സ്മാര്‍ട്ട് ഫോണുകളും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു.

ചില വിദ്യാര്‍ഥികളുമായി സംസാരിച്ചപ്പോഴാണ് അവരുടെ പ്രശ്‌നങ്ങള്‍ മനസിലായതെന്നും പഠനത്തിലും സുരക്ഷയ്ക്കും ഉപകരിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ പോലും പലര്‍ക്കുമില്ലെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞിരുന്നു. ഏറെ സന്തോഷത്തോടെ ഞാനാക്കാര്യം വെളിപ്പെടുത്തുകയാണ്. അധികാരത്തിലേറിയാല്‍ പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് സ്മാര്‍ട്ട് ഫോണും ഡിഗ്രി വിദ്യാര്‍ഥിനികള്‍ക്ക് ഇരുചക്ര വാഹനങ്ങളും നല്‍കാന്‍ പ്രകടനപത്രിക സമിതിയുടെ സമ്മതത്തോടെ കോണ്‍ഗ്രസ് തീരുമാനിച്ചെന്ന് പ്രിയങ്കാ ഗാന്ധി അറിയിച്ചു.

ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കയിലൂടെ ശക്തമായി തിരിച്ചുവരാമെന്നാണ് കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *