ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് എന്തധികാരമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ വെര്‍ച്വല്‍ ക്യു സംവിധാനത്തില്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനുമെതിരെ വിമര്‍ശനവുമായി ഹൈക്കോടതി.

ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാരിന്റെ പങ്ക് എന്താണെന്ന് ചോദ്യമുയര്‍ത്തിയ കോടതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും കോടതി വ്യക്തമാക്കി.

സുഗമമായ ദര്‍ശനത്തിനാണ് വെര്‍ച്വല്‍ ക്യൂവെന്ന് സര്‍ക്കാര്‍ അറിയിച്ചു.വെര്‍ച്വല്‍ ക്യൂ ഏറപ്പെടുത്താന്‍ കോടതിയുടെ അനുമതി വാങ്ങിയോ എന്നും ഹൈക്കോടതി ചോദ്യമുയര്‍ത്തി. ചൊവ്വാഴചയ്ക്കകം വിശദമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

അതേസമയം വെര്‍ച്വല്‍ ക്യൂ സംവിധാനം 2011 മുതല്‍ ഏര്‍പ്പെടുത്തിയതാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റില്‍ പരസ്യങ്ങള്‍ നല്‍കുന്നതിനേയും കോടതി വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *