ഷോളയാര്‍ ഡാം തുറന്നു; ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: ഷോളയാര്‍ ഡാം തുറന്നതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിണമെന്ന് നിര്‍ദ്ദേശം.

ചാലക്കുടിയില്‍ വൈകീട്ട്​ നാല്​ മണിയോടെ വെള്ളമെത്തും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രതപാലിക്കണമെന്ന്​ അധികൃതര്‍ അറിയിച്ചു.

അതേസമയം, ഇടുക്കി അണക്കെട്ടില്‍ രാവിലെ ഏഴുമണി മുതല്‍ ഓറഞ്ച്​ അലര്‍ട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയില്‍ എത്തിയതിനെ തുടര്‍ന്നാണ്​ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

വൃഷ്​ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി ലഭിക്കുന്ന അതിശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണമാകുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്​. ജലനിരപ്പ് 133 അടി പിന്നിട്ടു. എറണാകുളം ഇടമലയാര്‍ അണക്കെട്ടില്‍ ബ്ലുഅലര്‍ട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്ക് ശമനമുണ്ടെങ്കിലും വീണ്ടും വരും ദിവസങ്ങളില്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *