മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി; കൊക്കയാറില്‍ തിരച്ചില്‍ അവസാനിച്ചു

ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറില്‍ കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പ്രദേശത്തെ ഷാഹുല്‍ എന്നയാളുടെ മകന്‍ സച്ചു ഷാഹുലിന്റെ മൃതദേഹമാണ് തകര്‍ന്ന വീടിന് സമീപത്ത് നിന്നും കണ്ടെത്തിയത്.

ഇതോടെ കൊക്കയാറില്‍ കാണാതായ മുഴുവന്‍ പേരെടുയും മൃതദേഹം കണ്ടെത്തി. ഇവിടെ തിരച്ചില്‍ അവസാനിപ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 27 ആയി.

Leave a Reply

Your email address will not be published. Required fields are marked *

You may missed