ഇടുക്കി കൊക്കയാറിലും ഉരുള്‍പൊട്ടല്‍; ഒരു കുടുംബത്തിലെ 5 പേര്‍ അടക്കം 7 പേര്‍ മണ്ണിനടിയില്‍പ്പെട്ടു

ഇടുക്കി: ഇടുക്കി കൊക്കയാറില്‍ ഉരുള്‍ പൊട്ടി ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം ഏഴ് പേരെ കാണാതായി. രണ്ട് പേരെ രക്ഷപ്പെടുത്തി. ഇവരില്‍ നാല് പേര്‍ കുട്ടികളാണ്. കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചി മേഖലയിലെ ജനവാസ മേഖലയിലാണ് ഉരുള്‍ പൊട്ടിയത്.

കൊക്കയാര്‍ ഇടുക്കി ജില്ലയുടെ അതിര്‍ത്തി പ്രദേശമാണ്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം കൂടിയാണിത്. കനത്ത മഴ ഉണ്ടായിരുന്നില്ലെങ്കിലും മൂന്നിടത്ത് ഉരുള്‍ പൊട്ടലുണ്ടായതായാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.

രക്ഷാപ്രവര്‍ത്തകര്‍ക്ക് കൊക്കയാറിലേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. മഴയും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed