കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍: 3 മൃതദേഹങ്ങള്‍ കണ്ടെത്തി; 3 വീടുകള്‍ ഒലിച്ചുപോയി

കോട്ടയം: കോട്ടയം മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. പത്ത് പേരെ കാണാതായിട്ടുണ്ട്.

ഒരു കുടുംബത്തിലെ ആറ് പേരടക്കം 13 പേരെയാണ് കാണാതായത്. കൂട്ടിക്കലിലെ മൂന്നാം വാര്‍ഡ് പ്ലാപ്പള്ളിയിലെ കാവാലി പ്രദേശത്താണ് വന്‍ ദുരന്തം ഉണ്ടായത്.

കൂട്ടിക്കല്‍ കവലയില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴികളൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may missed