ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഒരു പ്രദേശവാസി കൊലപ്പെട്ടു. ഇഡ്ഗയില്‍ വഴിയോര കച്ചവടക്കാരനായ ബിഹാര്‍ സ്വദേശി അരവിന്ദ് കുമാറിനെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്.

പുല്‍വാമയിലും ഒരാള്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായി. ആക്രമണത്തില്‍ യുപി സ്വദേശിയായ സാഗിര്‍ അഹമ്മദിന് ഗുരുതര പരിക്കേറ്റു. ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നതായി കശ്മീര്‍ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രണ്ട് അധ്യാപകരെ ഭീകരര്‍ കൊലപ്പെടുത്തിയതും ഇഡ്ഗയിലായിരുന്നു.

അതിനിടെ, ലഷ്‌ക!ര്‍ തലവന്‍ ഉമര്‍ മുഷ്താഖ് ഖാന്‍ഡെയടക്കം രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാംപൊരയില്‍ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഉമറിനെ സൈന്യം വധിച്ചത്. ശ്രീനഗറിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകത്തിലടക്കം ഉമറിന് പങ്കുണ്ടായിരുന്നു. സൈന്യത്തിന്റെ ലിസ്റ്റില്‍ ഉണ്ടായിരുന്ന 10 പ്രധാന ഭീകരരുടെ പട്ടികയിലും ഉമര്‍ മുഷ്താഖ് ഖാന്‍ഡെ ഉള്‍പ്പെട്ടിരുന്നു. ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *