എന്ത് അടിസ്ഥാനത്തിലാണ് മോന്‍സന് പോലീസ് സംരക്ഷണം നല്‍കിയതെന്ന് ഹൈക്കോടതി

കൊച്ചി: പോലീസ് എന്ത് അടിസ്ഥാനത്തിലാണ് മോന്‍സന് സംരക്ഷണം നല്‍കിയതെന്ന് ഹൈക്കോടതി .

പൊലീസ് സംരക്ഷണം നല്‍കുമ്ബോള്‍ ഇത്തരക്കാരുടെ വിശ്വാസ്യത കൂടും. മോന്‍സനുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ട്.

പൊലീസുകാര്‍ ഇയാളുടെ വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് ഈ നിയമലംഘനങ്ങള്‍ കണ്ടില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

മോന്‍സന്റെ വീട്ടില്‍ ആനക്കൊമ്ബ് കാണുമ്ബോള്‍ അതിനെ കുറിച്ച്‌ പൊലീസ് അന്വേഷിക്കണ്ടേ എന്ന് ചോദിച്ച കോടതി എന്തുകൊണ്ട് നേരത്തെ ഇയാളെ കുറിച്ച്‌ അന്വേഷിച്ചില്ല എന്ന് അറിയിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഒട്ടേറെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണ വിധേയരായ കേസില്‍ സംസ്ഥാന പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമാകുമോയെന്നും കോടതി ചോദിച്ചു.

പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച്‌ മോന്‍സന്‍റെ മുന്‍ ഡ്രൈവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *