സഭാ തര്‍ക്കം; സുപ്രീം കോടതി ഉത്തരവില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി.

ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച്‌ ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.

സമാധാനം നിലനിര്‍ത്തുകയാണ് പ്രധാനമെന്ന് കോടതി പറഞ്ഞു. പള്ളികള്‍ക്കും, വസ്തുവകകള്‍ക്കും സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഉത്തരവ് ഘട്ടം ഘട്ടമായി നടപ്പാക്കി വരികയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. പൂര്‍ണ്ണമായി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ സാവകാശം തേടി. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

You may missed