രാഹുലിനും സോണിയയ്ക്കും ഒപ്പമെന്ന് സിദ്ദുവിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: അധികാരസ്ഥാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും താന്‍ എപ്പോഴും രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പമായിരിക്കുമെന്ന് നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ ട്വീറ്റ്.

വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്ന കാരണം പറഞ്ഞ് പഞ്ചാബ് കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച നവ്ജ്യോത് സിംഗ് സിദ്ദു പാര്‍ട്ടിയില്‍ തന്നെ തുടരുമെന്ന സൂചനയാണ് പുതിയ ട്വീറ്റ് നല്‍കുന്നത്.

മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിക്കുള്ളിലെ സിദ്ദുവിന്റെ കടുത്ത എതിരാളിയുമായിരുന്ന അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിടാനും ബി ജെ പിയുമായി കൂടുതല്‍ അടുക്കുന്നതുമായുള്ള സൂചനകള്‍ തരുമ്ബോഴാണ് സിദ്ദു ദേശീയ നേതാക്കളായ രാഹുലിനോടും പ്രിയങ്കയോടുമുള്ള തന്റെ കൂറ് വെളിപ്പെടുത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

“ഗാന്ധിജിയുടേയും ശാസ്ത്രിജിയുടേയും മൂല്യങ്ങള്‍ എന്നെന്നും ഉയര്‍ത്തിപിടിക്കും, അധികാരസ്ഥാനങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്നും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം നില്‍ക്കും. വിരുദ്ധ ശക്തികള്‍ എന്നെ എത്ര പരാജയപ്പെടുത്താന്‍ ശ്രമിച്ചാലും അതിനെ എല്ലാം എന്റെ പൊസിറ്റീവ് ശക്തി കൊണ്ട് മറിക്കടക്കും,” 

 

Leave a Reply

Your email address will not be published. Required fields are marked *