മുന്നോക്ക വിഭാഗത്തിലെ പിന്നോക്കാവസ്ഥ ; സര്‍വേ അപാകതയെന്ന് എന്‍.എസ്.എസ്

ചങ്ങനാശ്ശേരി: മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാംപിള്‍ സര്‍വേയില്‍ വിമര്‍ശനവുമായി എന്‍.എസ്.എസ്. സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്ന സര്‍വേ രീതിയില്‍ അപാകതയുണ്ടെന്ന് എന്‍.എസ്.എസ് ചൂണ്ടിക്കാട്ടി.

ഒരു വാര്‍ഡിലെ അഞ്ച് കുടുംബങ്ങളെ മാത്രം പരിഗണിച്ച്‌ പിന്നോക്കാവസ്ഥ കണക്കാക്കാന്‍ കഴിയില്ലെന്നും സെന്‍സെസ് മാതൃകയില്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി സര്‍വേ നടത്തണമെന്നും എന്‍.എസ്.എസ് ആവശ്യപ്പെടുന്നു.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കുടുംബശ്രീയെ ഈ ചുമതല ഏല്പിക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *