മോന്‍സന്‍ മാവുങ്കലിനെ 7 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: പുരാവസ്തു സാമ്ബത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെ ഏഴ് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒന്‍പതാം തീയതി വരെയാണ് മോന്‍സനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.

ആറു ദിവസത്തെ കസ്റ്റഡി കാലാവധി തീര്‍ന്നതിനു ശേഷമാണ് മോന്‍സണിനെ കോടതിയില്‍ ഹാജരാക്കിയത്.

ശില്‍പിയെ വഞ്ചിച്ച്‌ പണം നല്‍കാത്തതുമായി ബന്ധപ്പെട്ട കേസില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് മോന്‍സണിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.സാമ്ബത്തിക തട്ടിപ്പില്‍ മോന്‍സണ്‍ മാവുങ്കലിനെ രണ്ട് തവണ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

ശില്‍പി സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി റെയ്ഡ് നടത്തി സുരേഷ് നിര്‍മിച്ച ശില്‍പങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *