ശബരിമല: യുവതീപ്രവേശനത്തിന് സമയംവേണമെന്ന് ദേവസ്വംബോര്‍ഡ് ഹൈക്കോടതിയില്‍

കൊച്ചി: ശബരിമലയില്‍ യുവതികളുടെ പ്രവേശനവും സുരക്ഷയും ഉറപ്പാക്കാന്‍ അധികസൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെങ്കിലും സാവകാശം ആവശ്യമാണെന്നു ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. സമയക്കുറവും കേന്ദ്ര ഉന്നതാധികാര സമിതിയുടെ നിയന്ത്രണങ്ങളും തടസമാകുകയാണ്. സുപ്രീംകോടതിയില്‍ വിധി നടത്തിപ്പിനു സാവകാശം തേടിയിട്ടുണ്ടെന്നും ബോര്‍ഡിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ ശുചിമുറി സൗകര്യങ്ങളും മറ്റും ലഭ്യമാണെന്നും പറയുന്നു.
ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി അഭിപ്രായമറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു യുവതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണവും കോടതിയുടെ നിര്‍ദേശവും. ശബരിമലയില്‍ പോകാന്‍ തയാറാകുന്ന യുവതികള്‍ക്കു ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി

Leave a Reply

Your email address will not be published. Required fields are marked *