സ്വര്‍ണ വില കുറഞ്ഞു; പവന് 34,560 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ചൊവ്വാഴ്ച ഗ്രാമിന്15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,320 രൂപയിലും പവന് 34,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

മൂന്ന് ദിവസം ഒരേ വില തുടര്‍ന്ന ശേഷം ഇന്നലെ സ്വര്‍ണ വില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ച്‌ ഗ്രാമിന് 4,335 രൂപയിലും പവന് 34,680 രൂപയിലുമാണ് വ്യാപാരം നടന്നത്.

സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 4,5,6 തീയതികളില്‍ രേഖപ്പെടുത്തിയ 35,600 രൂപയാണ്.രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് 0.1 ശതമാനം കുറഞ്ഞ് ഔണ്‍സിന് 1,748.01 ഡോളറായി. ബോണ്ട് യീല്‍ഡ് മുന്നേറ്റം സ്വര്‍ണത്തിന് ഇന്നലെ മുന്നേറ്റം നിഷേധിച്ചു

Leave a Reply

Your email address will not be published. Required fields are marked *