മോന്‍സന്‍ മാവുങ്കലുമായി ഒരു ബന്ധവുമില്ലെന്ന് ഹൈബി ഈഡന്‍ എംപി

കൊച്ചി: തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ഒരു ബന്ധവുമില്ലെന്ന് ഹൈബി ഈഡന്‍ എംപി. കേസില്‍ അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്നും മാധ്യമങ്ങള്‍ സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിച്ച്‌ സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.

മോന്‍സണിന്റെ ഫോണ്‍ വിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കണം. താനുമായി ഏതെങ്കിലും ഫോണ്‍ സംഭാഷണം നടത്തുകയോ, തട്ടിപ്പിന് കൂട്ടുനില്‍ക്കുകയോ ചെയ്‌തെന്ന് ഇരയായവര്‍ വ്യക്തതയോടെ വെളിപ്പെടുത്തണം. തനിക്കെതിരെ അനാവശ്യ വിവാദങ്ങളാണ് ഉണ്ടാക്കുന്നതെന്നും ഹൈബി ഈഡന്‍ എംപി മാധ്യമങ്ങളോട് പറഞ്ഞു.

തട്ടിപ്പിന് ഇരായായവര്‍ ഉന്നയിച്ചത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെങ്കില്‍ അവര്‍ക്കെതിരെയും സാമ്ബത്തിക ക്രമക്കേടിന്റെ പേരില്‍ തനിക്കെതിരെ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെയും അപകീര്‍ത്തിപ്പെടുത്തലിന് കേസ് കൊടുക്കുമെന്നും എംപി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *