ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.

പദ്ധതിയുടെ കീഴില്‍, രാജ്യത്തെ 3,382 ബ്ലോക്കുകളിലും, 17,788 ഗ്രാമങ്ങളിലും 11,024 നഗര, നഗര പ്രദേശങ്ങളിലും സംയോജിത പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ സ്ഥാപിക്കും . രോഗനിര്‍ണ്ണയവും , ചികിത്സയും അതിവേഗത്തില്‍ സാധാരണക്കാരന് ലഭ്യമാക്കാന്‍ ഉതകുന്നതാണ് പുതിയ പദ്ധതി . രാജ്യത്തെ 602 ജില്ലകളില്‍ ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രികളും തുറക്കും.

ആറ് വര്‍ഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതല്‍ എല്ലാ മേഖലകളുടേയും സമ്ബൂര്‍ണമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 1 ന് അവതരിപ്പിച്ച ബജറ്റിലാണ് പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതി പ്രഖ്യാപിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *