സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമായതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാനത്തെ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രോഗം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മെഡിക്കല്‍ ബോര്‍ഡും വിദഗ്ദ്ധ സമിതിയവും നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് തീരുമാനം. ഇളവുകള്‍ വരുത്തിയെങ്കിലും ജാഗ്രത വെടിയരുത്.സമ്ബര്‍ക്കപട്ടികയിലുള‌ള മൂന്നുപേരുടെ പരിശോധനാ ഫലംകൂടി നെഗറ്റീവായതോടെ ആകെ 143 സാമ്ബിളുകളാണ് ഇതുവരെ നെഗറ്റീവായത്.

Leave a Reply

Your email address will not be published. Required fields are marked *