കരിപ്പുർ അപകടം: പൈലറ്റിന്‍റെ വീഴ്ച അപകട കാരണമെന്ന് അന്വേഷണ റിപ്പോർട്ട്

ന്യൂഡൽഹി: കരിപ്പുർ വിമാനദുരന്തത്തിൻറെ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. എയർ ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടാണ് പരസ്യപ്പെടുത്തിയത്.

അപകടകാരണം പൈലറ്റിൻറെ വീഴ്ച്ചയാണെന്ന് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു. പൈലറ്റ് നടപടി ക്രമങ്ങൾ പാലിക്കാത്തത് അപകടകാരണമാകാമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വിമാനത്തിന്റെ ഗതി നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഭാഗത്താണ് വീഴ്ച്ചയുണ്ടായത്. സാങ്കേതിക പിഴവ് തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ട് പറയുന്നു.

വീഴ്ച്ച മനസിലാക്കി നിരീക്ഷണച്ചുമതലയുള്ള പൈലറ്റ് നിയന്ത്രണം ഏറ്റെടുത്തില്ലെന്നും റിപ്പോർട്ടിലുണ്ട്. പറന്നിറങ്ങേണ്ട നിർദിഷ്ട സ്ഥാനത്തല്ല ഇറങ്ങിയത്. നിർദിഷ്ട സ്ഥലത്തേക്കാൾ മുന്നോട്ടുപോയി പറന്നിറങ്ങിയത് അപകടത്തിനിടയാക്കി. റൺവേയുടെ പകുതി കഴിഞ്ഞശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. സുരക്ഷാമേഖല കടന്നും വിമാനം മുന്നോട്ടുപോയി. ഗോ എറൗണ്ട് നിർദേശവും പാലിക്കപ്പെട്ടില്ല. രണ്ട് തവണയിലധികം ശ്രമിച്ചിട്ടും വിമാനം ഇറക്കാനായില്ലെങ്കിൽ തൊട്ടടുത്ത വിമാനത്താവളത്തിൽ ഇറക്കണം. വിങ് ടാങ്കുകളിൽ ഇന്ധന ചോർച്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

2020 ഓഗസ്റ്റ് 7നായിരുന്നു കരിപ്പൂരിൽ വിമാനാപകടം ഉണ്ടായത്. ലാൻഡിംഗിനിടെ എയർഇന്ത്യ എക്സ്പ്രസിൻ്റെ ദുബായ് – കോഴിക്കോട് വിമാനം റൺവേയിൽ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ ഇടിച്ചാണ് അപകടമുണ്ടായത്.രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ അപകടത്തിൽ മരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *