പാലാ ബിഷപ്പിന്റെ പ്രസ്താവന ഗുണത്തെക്കാള്‍ ദോഷം ചെയ്തുവെങ്കില്‍ അത് പിന്‍വലിക്കണം: തിയഡോഷ്യസ് മാര്‍ത്തോമ

പത്തനംതിട്ട: ഗുണത്തേക്കാള്‍ ദേഷം ആണ് പാലാ ബിഷപ്പിന്റെ പ്രസ്താവന ചെയ്‌തെങ്കില്‍ പിന്‍വലിക്കാന്‍ തയ്യാറാവണമെന്ന് മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മ.

നാര്‍ക്കോട്ടിക്‌സ് ജിഹാദ് വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയതയും രാഷ്ട്രീയ മുതലെടുപ്പും വളര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുറിവുകള്‍ കൂടുതല്‍ സംസാരിക്കും തോറും ഉണ്ടാവുകയാണ് ചെയ്യുന്നതെന്നും മതസൗഹാര്‍ദ്ദം ഉറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പൊലീത്തയും പാലാ ബിഷപ്പിന്റെ നാര്‍കോ!ട്ടിക് ജിഹാദ് പ്രയോ?ഗം തെറ്റായിപ്പോയെന്ന് പറഞ്ഞു. പാലാ ബിഷപ്പ് പറഞ്ഞത് ഉപയോ?ഗിച്ച് കൂടാത്ത വാക്കാണെന്നും അദ്ദേഹം പറഞ്ഞു സഭ നേതൃത്വം. പറയുന്ന കാര്യങ്ങളില്‍ ജാ?ഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *