നിപ: സമ്ബര്‍ക്കപട്ടികയിലുള്ള 15 സാമ്ബിള്‍കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ സമ്ബര്‍ക്കപ്പട്ടികയിലുള്ള 15 സാമ്ബിള്‍ കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

ഇതുവരെ 123 സാമ്ബിളുകളാണ് നെഗറ്റീവായത്. നിപ പ്രതിരോധത്തിന്റെ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. രണ്ട് ദിവസത്തിനകം കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നുവെന്നും ഉറവിട പരിശോധന തുടരുകയാണെന്നും വീണാ ജോര്‍ജ് അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളിലും സീറോ പ്രിവെലന്‍സ് പഠനം നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may missed