ഡി രാജയെ വിമര്‍ശിച്ച്‌ കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയെ വിമര്‍ശിച്ച്‌ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ .

യുപിയിലെ പോലീസിനെ പോലെയല്ല കേരളത്തിലെ പൊലീസ് തക്കതായ നടപടി . ഒറ്റപ്പെട്ട സംഭവങ്ങളില്‍ എടുത്തിട്ടുണ്ടെന്നും ജനറല്‍ സെക്രട്ടറി ആയാലും ആരായാലും . പാര്‍ട്ടിയുടെ മാനദണ്ഡം ലംഘിക്കപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജയുടെ നിലപാടിനെതിരെ സിപിഐ സംസ്ഥാന എക്സിക്യുട്ടീവില്‍ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.വിമര്‍ശനം ആനി രാജയെ ന്യായികരിച്ചതിരെയായിരുന്നു. ആനി രാജയുടെ പ്രസ്താവന സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് എതിരായിട്ടായിരുന്നു. ദേശീയ എക്സിക്യൂട്ടിവ് ഇത് തെറ്റാണെന്ന് വിലയിരുത്തിയിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ ഡി രാജ എന്നിട്ടും ആനി രാജയെ ന്യായീകരിച്ചതിലാണ് വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *