കെ രാഘവനെതിരെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ അച്ചടക്ക നടപടി

ആലപ്പുഴ: മുന്‍മന്ത്രി ജി സുധാകരന്റെ അടുത്ത അനുയായിയായ കെ രാഘവനെതിരെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റിയില്‍ അച്ചടക്ക നടപടി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ രാഘവനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.

പാര്‍ട്ടി നിയന്ത്രണത്തിലുള്ള ചാരുംമൂട് പടനിലം സ്‌കൂള്‍ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി.

1.6 കോടിയുടെ ഫണ്ട് ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തല്‍. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് നടപടിയെടുത്തത്. സ്‌കൂള്‍ മാനേജരും ചാരുംമൂട് മുന്‍ ഏരിയാ സെക്രട്ടറിയുമായ മനോഹരനെ സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

പടനിലം സ്‌കൂള്‍ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് കെ രാഘവന്‍, മനോഹരന്‍ എന്നിവര്‍ക്കെതിരെ രണ്ടു വര്‍ഷം മുമ്ബ് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed